തമിഴ്‌നാട്ടില്‍ വിവാദമായ ലാവണ്യ ആത്മഹത്യക്കേസില്‍ ബിജെപി വാദങ്ങള്‍ തള്ളി സിബിഐ

തമിഴ്‌നാട്ടില്‍ കോളിളക്കമുണ്ടാക്കിയ ലാവണ്യ ആത്മഹത്യക്കേസില്‍ ബിജെപി വാദങ്ങള്‍ തള്ളി സിബിഐ.നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം കാരണമല്ല കുട്ടിയുടെ മരണമെന്ന് മദ്രാസ് ഹൈക്കോടതിയെ സിബിഐ അറിയിച്ചു.

തഞ്ചാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ പഠിച്ചിരുന്ന പതിനേഴുകാരിയായ ലാവണ്യ 2022ലാണ് ജീവനൊടുക്കിയത്. ബോര്‍ഡിംഗില്‍ താമസിച്ച്‌ പഠിച്ചിരുന്ന ലാവണ്യ അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പം വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെയായരുന്നു മരണം.

സ്‌കൂള്‍ അധികൃതര്‍ മറ്റ് ജോലികളും ഏല്‍പ്പിച്ചതിനാല്‍ പഠനം തടസ്സപ്പെട്ടിരുന്നു എന്ന് ആദ്യം പറഞ്ഞ കുടുംബം, നിബന്ധിത മത പരിവര്‍ത്തന ശ്രമം കാരണമാണ് മകള്‍ ജീവനൊടുക്കിയതെന്ന് പിന്നീട് നിലപാടെടുത്തു. ലാവണ്യ ചികിത്സയിലായിരുന്ന സമയത്ത് ചിത്രീകരിച്ച 4 വീഡിയോകള്‍ ഇതിനിടയില്‍ വിഎച്ചപി പുറത്തുവിട്ടു. ഇതിലൊന്നില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചതായി ലാവണ്യ പറയുന്നതും ഉള്‍പ്പെട്ടതോടെ പതിനേഴുകാരിയുടെ മരണം ബിജെപി രാഷ്ട്രീയവിഷയമാക്കി.

ജസറ്റിസ് ഫോര്‍ ലാവണ്യ ഹാഷ്ടാഗ് ദേശീയ തലത്തിലും ചര്‍ച്ചയായിരുന്നു. ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ സജീവമായി ഉയത്തിയ വാദമാണ് ഇപ്പോള്‍ സിബിഐ തളളുന്നത്. സ്‌കൂളിലെ കണക്കുകള്‍ തയ്യാറാക്കുന്നതടക്കം പല ജോലികള്‍ക്കും ലാവണ്യയെ ഉപയോഗിച്ചിരുന്നുവെന്നും ഇത് കാരണം പഠനം മുടങ്ങുന്നതിലെ മനോവിഷമം കാരണമാണ് ആത്മഹത്യ എന്നുമാണ് പ്രധാന കണ്ടെത്തല്‍.മതപരിവര്‍ത്തന ശ്രമവുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കിട്ടിയില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...