സ്വർണവിലയില്‍ വൻ വർദ്ധന

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,680 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില 55,080 രൂപയായിരുന്നു.

ഇന്നത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,886 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,512 രൂപയുമാണ്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ-രൂപ വിനിമയനിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണവില നിർണയിക്കപ്പെടുന്നത്.

അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 97.60 രൂപയാണ്. ഒരു ഗ്രാം വെളളിയുടെ വില 97.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 97,600 രൂപയാണ്.

Leave a Reply

spot_img

Related articles

മാസപ്പടി കേസ്; എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും

മാസപ്പടി കേസിൽ എസ്‌എഫ്‌ഐ‌ഒ കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന ഇന്ന് തുടങ്ങും. എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ് റിപ്പോർട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകൾ വീണ, എക്സാലോജിക് കമ്പനി,...

12 കാരിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും...

‘ലഹരിക്ക് പുറമെ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും’; ഹൈബ്രിഡ് കഞ്ചാവ് കേസ് പ്രതി തസ്‍ലീമയുടെ ഫോണിൽ നിര്‍ണായക വിവരങ്ങൾ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ...

വഖഫ് ബില്ല് പാസായതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി: അഞ്ച് നേതാക്കൾ പാർട്ടി വിട്ടു

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ...