മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു

കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കുത്തി കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആണ് സംഭവം .ആക്രമണത്തിൽ പരിക്കേറ്റ അരുൺ ചികിത്സയിലിക്കെ രാത്രി 9 മണിയോടെയാണ് മരിച്ചത്.

കുരിപ്പുഴ മമ്മൂട്ടിൽ കടവ് ഇരട്ടക്കട ജംഗ്ഷന് സമീപത്തെ പ്രസാദിന്റെ ബന്ധു വീട്ടിൽ വിളിച്ച് വരുത്തിയാണ് അരുണിനെ പ്രതി കുത്തിയത്. അരുണും പ്രസാദിന്റെ മകളും സ്നേഹത്തിലായിരുന്നതായും പലതവണ ഇതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ പ്രശ്‌ങ്ങൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.

പലവണ ഉപദേശിച്ചിട്ടും ഇരുവരും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാത്തതിനെ തുടർന്ന് പ്രസാദ് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.അരുൺ ഇവിടെയും എത്തിയത് പ്രസാദിനെ ചൊടുപ്പിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...