അജ്മലിനെതിരെ ശ്രീകുട്ടിയുടെ നിർണായക മൊഴി

കൊല്ലം മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ അജ്മലിനെതിരെ ശ്രീകുട്ടിയുടെ നിർണായക മൊഴി.

അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നൽകിയിരിക്കുന്നത്.

കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല.

രക്ഷപ്പെടാൻ വേണ്ടിയാണ് അജ്മൽ തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ശ്രീകുട്ടി മൊഴി നൽകി.

കാറിനടിയിൽ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലന്നും ശ്രീക്കുട്ടി പറഞ്ഞു.

ആറു മാസത്തിനിടെ 20 ലക്ഷത്തോളം രൂപ അജ്മൽ തന്റെ കയ്യിൽനിന്ന് തട്ടിയെടുത്തിട്ടുണ്ട്.

തന്റെ കയ്യിൽനിന്ന് വാങ്ങിയ സ്വർണവും പണവും തിരികെ ലഭിക്കാനാണ് അജ്മലിന്റെ ഒപ്പം കൂട്ടുകൂടിയതെന്നും അവർ പറയുന്നു.

അജ്മലിന് എട്ടോളം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു.

സുഹൃത്തിന്റെ വീട്ടിലെ ഓണാഘോഷം എന്ന് പറഞ്ഞാണ് തന്നെ വിളിച്ചുകൊണ്ടുപോയത്.

ഓണാഘോഷം കഴിഞ്ഞു മടങ്ങുമ്പോൾ തന്നെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും ശ്രീകുട്ടി മൊഴി നൽകിയിട്ടുണ്ട്.

എന്നാൽ പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല.

ഇരുവരും അപകടമുണ്ടായതിന്റെ തലേദിവസം താമസിച്ചിരുന്ന ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സിന്തറ്റിക് ഡ്രഗ്‌സ് അടക്കം കണ്ടെടുത്തിരുന്നു.

ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താൽ മാത്രമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ എന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...