ഫോട്ടോഗ്രാഫർ ബിജു പ്രയാർ അപകടത്തിൽ മരിച്ചു

ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഫോട്ടോഗ്രാഫർ ബിജു പ്രയാർ മരിച്ചു. 51 വയസ്സായിരുന്നു.സംസ്കാരം ഞായറാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

വ്യാഴാഴ്ച രാത്രി 9.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എം.സി. റോഡിൽ ചെങ്ങന്നൂർ മുണ്ടൻകാവ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

ബിജു സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന പെട്രോൾ ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണ് ഗുരുതരപരുക്കുകളോടെ കിടന്ന ബിജുവിനെ വഴിയാത്രക്കാരും ഓട്ടോഡ്രൈവർമാരും ചേർന്ന് കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.45ഓടെ അന്ത്യം സംഭവിച്ചു.

ചെങ്ങന്നൂരിൽ എസിവി ന്യൂസ് ചാനലിൻ്റെ കാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് പ്രാദേശിക ചാനലുകളിലും ജോലി ചെയ്തിരുന്നു. സമീപകാലത്ത് ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുകയായിരുന്നു.പാണ്ടനാട് പ്രയാർ ഓലിക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞിന്റെയും കുട്ടിയമ്മയുടെയും മകനാണ്.ഭാര്യ പി.എസ് മഞ്ജു മക്കൾ: കൃപ (13), ജീവൻ (12), ശ്രദ്ധ (9)

Leave a Reply

spot_img

Related articles

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...