അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ലോറിയുടെ ടയര്‍ കണ്ടുവെന്ന് സ്ഥിരീകരിച്ച് മാല്‍പെ

ഷിരൂരില്‍ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ഗംഗാവലിയുടെ അടിത്തട്ടില്‍ ലോറിയുടെ ടയര്‍ കണ്ടുവെന്ന് സ്ഥിരീകരിച്ച് മാല്‍പെ.

അര്‍ജുന്റെ ട്രക്കെന്ന് കരുതുന്നുവെന്ന് ലോറിയുടമ മനാഫ്. മറിഞ്ഞുകിടക്കുന്ന നിലയിലാണ് ലോറി. ഏത് ലോറിയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന. മാല്‍പെ ക്യാമറയുമായി വീണ്ടും പുഴയിലിറങ്ങി . ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായവർക്കായി ഡ്രജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. രാവിലെ വേലിയേറ്റ സമയമായതിനാൽ ആഴത്തിലുള്ള മണ്ണ് നീക്കം ചെയ്യൽ സാധിച്ചില്ല. ഈശ്വർ മാല്‍പെ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ ലോറിയിലെ തടിക്കഷണം കണ്ടെത്തി. സോണാർ പരിശോധനയിൽ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇന്നത്തെ തെരച്ചിൽ.

ഡ്രജറിൽ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മാല്‍പെയും ഇന്ന് ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി. ആദ്യ മണിക്കൂറിൽ തന്നെ അർജുന്റെ ലോറിയിലെ തടി കഷ്ണം കണ്ടെത്തി.

Leave a Reply

spot_img

Related articles

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി

ദേവേന്ദ്ര ഫഡ്നാവീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി . ബി.ജെ പി നിയമസഭാകക്ഷി ഫഡ്നാവിസിനെ മുഖ്യ മന്ത്രിയായി തെരെഞ്ഞെടു ത്തു. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം 5 ന്...

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു

സംഭല്‍ സന്ദർശനത്തിനിടെ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞു. ഗാസിപൂർ അതിർത്തിയില്‍ വച്ചാണ് കോണ്‍ഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലില്‍ നിരോധനാജ്ഞ നിലവിലിരിക്കെ, ജില്ലയിലേക്കുള്ള യാത്രാമധ്യേ...

മാസപ്പടി കേസ് :ദില്ലി ഹൈക്കോടതി അന്തിമവാതം ഇന്ന് കേൾക്കും

പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎൽ ഹര്‍ജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് അന്തിമവാദം കേൾക്കും. ഹർജിയിൽ...

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് സംഭല്‍ സന്ദർശിക്കും

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭല്‍ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ...