കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്ന്

കൊച്ചിയിലെ പെണ്‍വാണിഭ സംഘം പിടിയിലായത് സെക്സ് റാക്കറ്റിലെ തർക്കത്തെ തുടർന്നെന്ന് സൂചന.ലൈംഗികപീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ കാണാനില്ലെന്നും ആരോ തട്ടിക്കൊണ്ടു പേയി എന്നും കാട്ടി സെക്സ് റാക്കറ്റിലെ മുഖ്യ കണ്ണിയായ ബെംഗളൂരു സ്വദേശിനി സെറീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചത്.സെറിനയെ കൂടാതെ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ജഗിദ, എറണാകുളം കൂനമ്മാവു സ്വദേശി വിപിൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

ബെംഗളൂരുവില്‍ റാക്കറ്റിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിച്ചിരുന്ന സെറീനയാണ് യുവതിയെ കൊച്ചിയിലെ ഇടപാടുകള്‍ക്കു നേതൃത്വം നല്‍കിയിരുന്ന ജഗിദയ്ക്ക്‌ കൈമാറിയത്‌. കഴിഞ്ഞ ദിവസം യുവതിയെ സെറീന തിരികെ ആവശ്യപ്പെട്ടു. യുവതി സ്ഥലത്തില്ലെന്നു മനസ്സിലാക്കിയ സെറീന പെണ്‍കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു കാട്ടി പരാതി നല്‍കി. ഇതിന് പിന്നാലെയാണ് പെണ്‍വാണിഭ വിവരം പുറത്തായത്.

ബെംഗളൂരുവില്‍നിന്നു കൊച്ചിയിലേക്കു കൊണ്ടുവന്ന ബംഗ്ലാദേശി യുവതിയെ ഇരുപതിലേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. പോണേക്കര മനക്കപ്പറമ്പു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. എളമക്കര കേന്ദ്രീകരിച്ച്‌ സ്പായുടെ മറവില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണു പിടിയിലായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയെ പൊലീസ് രക്ഷപ്പെടുത്തി.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...