മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞു; മകൻ വീട് വിട്ട് ഇറങ്ങി

പാലക്കാട് കൊല്ലങ്കോട് നിന്ന് കാണാതായ പത്തു വയസുകാരനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലങ്കോട് സീതാര്‍കുണ്ട് സ്വദേശിയായ 10 വയസുകാരനെയാണ് പുലർച്ചെ മുതൽ കാണാതായത്.

പുലർച്ചെ അഞ്ചുമണിക്ക് എഴുന്നേറ്റ് നോക്കിയപ്പോള്‍ മുറിയില്‍ മകനെ കണ്ടില്ലന്നും വീട്ടിലെ ഇരുചക്ര വാഹനമെടുത്താണ് മകൻ പോയത് എന്നും അച്ഛൻ പറഞ്ഞു. വാഹനം വീടിന് സമീപത്തെ കവലയില്‍ വെച്ചു. മുടി വെട്ടാത്തതിന് അച്ഛൻ ചീത്ത പറഞ്ഞതിനാലാണ് പോകുന്നതെന്നാണ് നോട്ടുബുക്കില്‍ എഴുതിയത്. വണ്ടി കവലയില്‍ വെക്കാമെന്നും അമ്മയുടെ ബാഗില്‍ നിന്ന് 1000 രൂപയും എടുത്തിട്ടുണ്ടെന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അമ്മയെ വിളിക്കാമെന്നും കത്തിലുണ്ടെന്നും അച്ഛൻ പറഞ്ഞു. അമ്മക്ക് കത്ത് എഴുതിവച്ചാണ് അതുല്‍ ഇന്ന് പുലർച്ചെ വീട്ടില്‍ നിന്ന് പോയത്. വഴക്ക് പറഞ്ഞിതില്‍ മനംനൊന്താണ് പോകുന്നതെന്ന് കത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പി.പി. ദിവ്യയുടെ ഭർത്താവ് പരിയാരം മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്കുമാർ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു. 12 വർഷമായി...

ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ തൃശൂരിൽ

തൃശൂർ ജില്ലയിൽ ഇന്ന് മുതൽ 22 വരെ ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം നടക്കും. തൃശൂർ ആദ്യമായാണ് ഈ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് എന്നത്...

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്; ‘സിഎംഒ കേരളം’

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായി.പേര് സിഎംഒ കേരളം (CMO Keralam). പിണറായി സർക്കാരിന്റെ കാലത്ത് 'ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്' കേരള എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ...

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...