യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്‌തു

ബംഗളൂരുവില്‍ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തനിലയില്‍.

മുക്തി രഞ്ജൻ റായിയാണ് മരിച്ചത്. ഒഡീഷയിലെ ഭദ്രാക് ജില്ലയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

സ്ഥലത്ത് നിന്ന് ബാഗും നോട്ട്ബുക്കും സ്കൂട്ടറും പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യ കുറിപ്പില്‍ ബംഗളൂരുവിലെ യുവതിയായ മഹാലക്ഷ്മിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കിയത് താനാണെന്ന് റായി സമ്മതിച്ചിട്ടുണ്ട്.

റായിയുടെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഇയാളെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ഒഡീഷ പൊലീസിന് അറിയുമായിരുന്നില്ല. പിന്നീട് ബംഗളൂരു പൊലീസ് റായിയുടെ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക കേസിലെ പ്രതിയാണ് ആത്മഹത്യ ചെയ്തതെന്ന് മനസിലായത്.

Leave a Reply

spot_img

Related articles

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത...

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായി; ഡല്‍ഹി സ്വദേശി പിടിയിൽ

കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ് മിഠായികളുമായി ഡല്‍ഹി സ്വദേശി പിടിയിൽ. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ മൊഅനീസ് അജം ( 42) എന്നയാളാണ് പിടിയിലായത്. കുറ്റ്യാടി...

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി

തൃശ്ശൂർ കളക്ടറേറ്റിൽ ബോംബ് ഭീഷണി. ആർ ഡി ഒ ക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം വന്നത്. തൃശ്ശൂർ സിറ്റി പോലീസ്, ബോംബ് സ്ക്വാഡ്...

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി

തൃശൂർ തൃത്തല്ലൂരില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനില്‍കുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു...