അര്‍ജുൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ തുടങ്ങി

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നപടികള്‍ക്ക് ഇന്ന് തുടക്കമാകും.നടപടികള്‍ വേഗം പൂര്‍ത്തീകരിച്ച്‌ മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനാണ് നീക്കം. ഇന്നലെ മൂന്നാം ഘട്ട തെരച്ചിലില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയിരുന്നു. ലോറിയുടെ ക്യാബിനില്‍ നിന്നുമാണ് മൃതദേഹാവശിഷ്ടങ്ങള്‍ സംസ്ഥാന ദുരന്ത പ്രതികരണ സേന കണ്ടെത്തിയത്. 71 ദിവസം നീണ്ട അന്വേഷണത്തിനൊടുവില്‍ 12 മീറ്റര്‍ ആഴത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.ലോറി പൂര്‍ണ്ണമായും കരകയറ്റാന്‍ ഇന്നും ശ്രമം നടക്കും. ഇന്നലെ ക്രെയിന്റെ വടം പൊട്ടിയതിനാല്‍ ദൗത്യം അവസാനിപ്പിച്ചിരുന്നു. അര്‍ജുനെയും ലോറിയെയും കണ്ടെത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടവര്‍ക്ക് കുടുംബം നന്ദി പറഞ്ഞു. അര്‍ജുനെ അവിടെ ഇട്ടിട്ട് പോരില്ലെന്ന് ദൃഡനിശ്ചയം എടുത്തിരുന്നതായും മൂന്നാം ഘട്ടത്തില്‍ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നതായും അര്‍ജുന്റെ സഹോദരി അഞ്ജുവും സഹോദരനും മാധ്യമങ്ങളോട് പ്രതികരിച്ചു. ചേട്ടനെ ഓര്‍മ്മകളിലേക്കെങ്കിലും കിട്ടിയെന്നും നീണ്ട നാളത്തെ കാത്തിരിപ്പിനാണ് അവസാനമായതെന്നും അര്‍ജുന്റെ സഹോദരനും പ്രതികരിച്ചു. മൃതദേഹം ഇപ്പോള്‍ കാര്‍വാര്‍ ആശുപത്രിയിലാണ്. ഡിഎന്‍എ സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...