കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു

കൺട്രോൾ ആന്റ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ കെൽട്രോൺ നോർവേയുമായി കൈകോർക്കുന്നു. ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് കെൽട്രോൺ, നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി എൽടോർക്കുമായി ധാരണാപത്രം ഒപ്പിട്ടു. വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലാണ് കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഹെർമൻ ക്ലങ്സോയറും സഹകരണപത്രം കൈമാറിയത്.

കഴിഞ്ഞ 40 വർഷമായി ഒ.എൻ.ജി.സി, ഭെൽ, എൽ&ടി തുടങ്ങി ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ യൂണിറ്റായ കെൽട്രോൺ കൺട്രോൾസിൽ നിർമ്മിക്കുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എൻജിനിയറിങ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്,  കമ്മിഷനിങ് തുടങ്ങിയവയും കെൽട്രോൺ നിർവഹിക്കുന്നു. എൽടോർക്കുമായുള്ള സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകൾ കെൽട്രോൺ നിർമ്മിക്കും. വിവിധ നിലയങ്ങളിൽ കെൽട്രോൺ സ്ഥാപിച്ച സംവിധാനങ്ങൾ നിലവിലും പ്രവർത്തിക്കുന്നു എന്നുള്ളത് കെൽട്രോണിന്റെ ഗുണമേന്മ വ്യക്തമാക്കുന്നതാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.  വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആനി ജൂല തോമസ്, കെൽട്രോൺ ചെയർമാൻ എൻ. നാരായണമൂർത്തി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....