തമിഴ്‌നാട്ടില്‍ കാറില്‍ അഞ്ചംഗ കുടുംബത്തിൻ്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ കാറില്‍ അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ട്രിച്ചി-കാരൈക്കുടി ദേശീയപാതയില്‍ കാർ നിർത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ നമനസമുദ്രത്തില്‍ ഇതേ സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇവരില്‍ നിന്നും വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആത്മഹത്യ ചെയ്‌തതാവം എന്ന നിഗമനത്തിലാണ് പോലീസ്.

പ്രാഥമിക അന്വേഷണത്തില്‍ മരണപ്പെട്ടവർ സേലം സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 50 കാരനായ വ്യവസായി മണികണ്ഠൻ, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവർ വിഷം കഴിച്ചതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

വ്യവസായിയായ മണികണ്ഠൻ കടക്കെണിയിലായിരുന്നെന്നാണ് റിപ്പോർട്ട്. കാറില്‍ നിന്ന് ഒരു കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ടെങ്കിലും ഇവരെ ആത്മഹത്യയിലേക്ക് നയിച്ചത് എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കുടുംബം കടക്കെണിയിലായിരുന്നതിനാല്‍ പണമിടപാടുകാരില്‍ നിന്നും ഭീക്ഷണിയോ സമ്മർദ്ദമോ നേരിട്ടിരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുകയാണ്.

Leave a Reply

spot_img

Related articles

വന്ദേമാതരം വിവാദങ്ങളില്‍ പ്രതികരണവുമായി മല്ലികാർജുൻ ഖാർഗെ

സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.മഹാത്മാഗാന്ധിയും ജവഹർലാല്‍ നെഹ്‌റുവും സർദാർ വല്ലഭ്ഭായ് പട്ടേലും ആലപിച്ച അതേ...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന് ഹൈക്കമാൻഡ്

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സംസ്ഥാന ഘടകങ്ങളോട് നിർദ്ദേശം ആവർത്തിച്ച് കോൺഗ്രസ്.പാർട്ടി പരിപാടികളിൽ ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂവെന്ന്...

വേളാങ്കണ്ണി മാതാവിന്റെ വാർഷിക തിരുനാളിന് 29ന് കൊടിയേറും

വേളാങ്കണ്ണി മാതാവിന്റെ വാർഷിക തിരുനാളിന് 29ന് കൊടിയേറും. സെപ്റ്റംബർ എട്ടുവരെയാണ് 11 ദിവസങ്ങളിലായി തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്.29ന് വൈകുന്നേരം 5.45ന് തഞ്ചാവൂർ ബിഷപ് ഡോ....

സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡല്‍ഹി പോലീസ്

കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി ഡല്‍ഹി പോലീസ് .സോണിയ ഗാന്ധി വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ നല്‍കിയ പരാതിയിലാണ്...