കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് മെഗാ അദാലത്ത്

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടി പൊതുജനങ്ങൾക്കായി കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 27, 28, 30 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 04.00 മണി വരെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി UPI, Debit/Credit കാർഡ് എന്നിവ മുഖേന മാത്രം പിഴ അടക്കാവുന്നതാണ്. പിഴ പണമായി സ്വീകരിക്കുന്നതല്ല. ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.

അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497910708 (പോലീസ്), 04812935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

spot_img

Related articles

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20)...

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ

ഓള്‍ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ പൊലീസിന്റെ പിടിയിൽ.തിരുവനന്തപുരം സൈബർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ്...

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ പോസ്റ്ററില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചിത്രവും പേരും ഒഴിവാക്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയായ മാവേലിക്കര ലോക്‌സഭയിലാണ് കുട്ടനാട് ഉള്‍പ്പെടുന്നത്.ആലപ്പുഴ...