റാം c/o ആനന്ദിയുടെ വ്യാജപതിപ്പ് ; പൂന്തുറ സ്വദേശി കസ്റ്റഡിയില്‍

അഖില്‍ പി ധര്‍മ്മജന്റെ റാം c/o ആനന്ദി എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്മാന്‍ കസ്റ്റഡിയില്‍.

എറണാകുളം സെന്‍ട്രല്‍ പൊലീസിന്റേതാണ് നടപടി. ഡി സി ബുക്സിനാണ് പുസ്‌തകത്തിൻ്റെ പ്രസിദ്ധീകരണ പകര്‍പ്പവകാശം. മറൈന്‍ ഡ്രൈവില്‍ നടന്ന ഗുണാകേവ് എക്സിബിഷന്‍ സെന്ററിലെ പുസ്തക സ്റ്റാളിലാണ് റാം c/o ആനന്ദി എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്‍ പകര്‍പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്‍ക്കുന്നതായി കണ്ടെത്തിയത്.

എഴുത്തുകാരുടെയും പുസ്തകപ്രസാധന മേഖലയുടെയും അതിജീവനത്തിന് വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും ഇത്തരത്തില്‍ വ്യാജപുസ്തകങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായനടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്‍ പകര്‍പ്പവകാശ നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുന്നത്.

Leave a Reply

spot_img

Related articles

വ്ളോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അർധനഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ വ്ളോ​ഗർക്കെതിരെ പോക്സോ കേസ്. വ്ളോ​ഗർ മുകേഷ് നായർക്കെതിരെയാണ് കേസെടുത്തത്.കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് ഒന്നരമാസം മുമ്പാണ്...

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണി

കോട്ടയം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു.ഇ മെയിലിലാണ് ഭീഷണി ഉയർന്നത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡും പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.സുരക്ഷാ...

കോട്ടയത്തെ ഇരട്ടക്കൊലപാതകം; കാരണം മുൻ വൈരാഗ്യം; പ്രതിയുടെ സഹോദരനും രണ്ട് സ്ത്രീകളും സംശയനിഴലിൽ

കോട്ടയം തിരുവാതുക്കലിൽ വ്യവസായി വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയതിന് കാരണം മുൻ വൈരാഗ്യം തന്നെയെന്ന് പൊലീസ്.കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിത്തിന്‍റെ സഹോദരന്റെ പങ്കും...

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അറസ്റ്റിലായി.ആസാം സ്വദേശി അമിത് ഒറാങ്ങിനെ തൃശ്ശൂരിൽ നിന്നാണ് പോലീസ് പിടിയിലായത്. പ്രതിയെ ഉടൻ കോട്ടയത്ത് എത്തിക്കും.തൃശ്ശൂർ മാളയില്‍നിന്നാണ്...