ബൈക്കപകടത്തിൽ യുവാവും ഭാര്യാസഹോദരിയും മരിച്ചു

കുഞ്ഞിൻ്റെ നൂലുകെട്ട് ചടങ്ങിന് മണിക്കൂറുകൾ മുൻപ് ബൈക്കപകടത്തിൽ പിതാവും ഭാര്യാസഹോദരിയും മരിച്ചു.

കാസർകോട് തൃക്കരിപ്പൂർ സ്വദേശി സൂഫിയാൻ (23), കൊച്ചി കടവന്ത്ര കസ്തൂർബാനഗർ ആനാം തുരുത്തി വീട്ടിൽ രാജു-ഉമാദേ വി ദമ്പതിമാരുടെ മകൾ മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച പുലർച്ചെ 12.30-ന് കൊച്ചി തേവര വായനശാലയ്ക്ക് മുന്നിലായിരുന്നു അപകടം.

ഞായറാഴ്ചയാണ് സൂഫിയാന്റെയും ഭാര്യ മാളവികയുടെയും മകളുടെ നൂലുകെട്ട് നിശ്ചയിച്ചിരുന്നത്. കൊച്ചുകടവന്ത്ര ജി.സി. ഡി.എ. കമ്യൂണിറ്റി ഹാളിൽ നൂലു കെട്ട് നടത്താനായിരുന്നു തീരുമാനം. ബന്ധുക്കളെയും അയൽക്കാരെയും സുഹൃത്തുക്കളെ യും ക്ഷണിച്ചിരുന്നു.

അർധരാത്രിയോടെ സൂഫിയാനും മീനാക്ഷിയും കുഞ്ഞിന് ഡയപ്പർ വാങ്ങാനായി പുറത്തേക്ക് ഇറങ്ങി. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് വളവിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി ഭക്ഷണശാലകൾക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

spot_img

Related articles

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...

10 ദിവസം 420 പരിശോധന, 49 കേസ്, 3,91,000 രൂപ പിഴ, ശബരിമലയിലെ കടകളിലും ഹോട്ടലുകളിലും പരിശോധന ശക്തം

ശബരിമലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും വിവിധ സ്‌ക്വാഡുകൾ പത്തു ദിവസത്തിനിടെ നടത്തിയത് 420 പരിശോധന. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിൽ 49 കേസ്...

ബസും കാറും കൂട്ടിയിടിച്ച് അപകടം

ചങ്ങനാശ്ശേരി മണിമലയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ കാർ യാത്രികരായ രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു.ഇവരെ സ്വകാര്യ...