സിപിഎം വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി.അൻവർ

സിപിഎം വെല്ലുവിളിക്കുകയാണെങ്കില്‍ അത് ഏറ്റെടുക്കാൻ തയാറാണെന്ന് പി.വി.അൻവർ എംഎല്‍എ.കഴിഞ്ഞ ദിവസം മലപ്പുറത്തു നടന്ന പൊതുയോഗം വിപ്ലവമായി മാറും.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച സര്‍വേ പുരോഗമിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കും. ജനപിന്തുണയുണ്ടെങ്കില്‍ മാത്രം പാർട്ടി രൂപീകരിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കും.

സ്വര്‍ണക്കടത്തില്‍ പി.ശശിക്ക് ഷെയറുണ്ട്. ഒരു എസ്പി മാത്രം വിചാരിച്ചാല്‍ അത് നടക്കില്ല, അത് മനസിലാക്കാന്‍ കോമണ്‍സെന്‍സ് മതി. സ്വർണക്കടത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുന്നെന്നും അൻവർ പറഞ്ഞു.

താന്‍ പിന്നില്‍നിന്ന് നയിക്കാറില്ല. എന്ത് റിസ്‌കും മുന്നില്‍നിന്നാണ് നയിക്കുക. അതാണ് തന്‍റെ രാഷ്ട്രീയം. മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനും മലപ്പുറം ജില്ലാ സെക്രട്ടറി വർഗീയവാദിയുമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

വഖഫ് നിയമം മുസ്ലിംകൾക്കെതിരല്ലെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു.മുസ്ലീങ്ങൾക്കെതിരായ നീക്കമെന്ന് ചിലർ പ്രചരിപ്പിക്കുന്നുവെന്നും വർഷങ്ങളായുള്ള തെറ്റ് തിരുത്തുകയാണ് സർക്കാർ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു; വി ഡി സതീശൻ

രണ്ട് ദിവസത്തിനിടെ മൂന്ന് ജീവൻ പൊലിഞ്ഞിട്ടും സർക്കാർ നോക്കി നിൽക്കുന്നു. റിപ്പോർട്ട് തേടൽ മാത്രമല്ല വനം മന്ത്രിയുടെ ജോലി: പ്രതിപക്ഷ നേതാവ് വി ഡി...

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പം സമര പന്തലിൽ എത്തും.എന്‍ഡിഎ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദര്‍ശനം. മുനമ്ബം വിഷയത്തില്‍ ബിജെപി...

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്ക് പറ്റി. ബസിലുണ്ടായിരുന്ന 15 വയസ്സോളം പ്രായമായ പെൺകുട്ടി മരിച്ചു എന്നും വിവരമുണ്ട്. ഔദ്യോഗികമായി...