കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസ്; ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം

തൃശൂർ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം.

സംഘത്തലവൻ തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസിന് (29) ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്.

റോഷൻ മോഷ്‌ടാവാണെന്ന് ഫോളോവേഴ്സിന് മിക്കവർക്കും അറിയില്ല. പ്ലസ്സുവരെ പഠിച്ച റോഷന് 22 കേസുകളുണ്ട്. കവർച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് നിർണായകമായത്.

റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്‌റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതി ഷിജോയ്‌ക്കെതിരെ 9 കേസുകളും, സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികൾ യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു.

കോയമ്പത്തൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...