തൃശൂർ ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർന്ന കേസിലെ അഞ്ചംഗ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് ഇൻസ്റ്റഗ്രാം താരം.
സംഘത്തലവൻ തിരുവല്ല തിരുമൂലപുരം ചിറപ്പാട്ടിൽ റോഷൻ വർഗീസിന് (29) ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
റോഷൻ മോഷ്‌ടാവാണെന്ന് ഫോളോവേഴ്സിന് മിക്കവർക്കും അറിയില്ല. പ്ലസ്സുവരെ പഠിച്ച റോഷന് 22 കേസുകളുണ്ട്. കവർച്ച നടന്ന സമയത്ത് അതുവഴിപോയ സ്വകാര്യ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് നിർണായകമായത്.
റോഷനെതിരെ തിരുവല്ല, ചങ്ങനാശേരി, ചേർത്തല സ്‌റ്റേഷനുകളിൽ 22 കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതി ഷിജോയ്‌ക്കെതിരെ 9 കേസുകളും, സിദ്ദീഖിനെതിരെ 8 കേസുകളും നിശാന്തിനെതിരെ ഒരു കേസും നിഖിലിനെതിരെ 12 കേസും നിലവിലുണ്ട്. പ്രതികൾ യുവാക്കളിൽ നിന്നു തട്ടിയെടുത്ത കാർ നടത്തറയിൽ നിന്നു നേരത്തെ കണ്ടെടുത്തിരുന്നു.
കോയമ്പത്തൂരിൽനിന്ന് സ്വർണം കൊണ്ടുവരുന്നത് സംഘത്തെ അറിയിച്ച ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.