റേഡിയോഗ്രാഫര്‍ താത്കാലിക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമാല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കു മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കി വരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും താല്‍ക്കാലികമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവല്പ്‌മെന്റ് മുഖേന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തികരിക്കാനെടുക്കുന്ന കാലയളവിലേയ്ക്കു പരമാവധി 89 ദിവസത്തേക്കു കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗചികിസ്ത സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തി നല്‍കുന്നതിനു വേണ്ടി റേഡിയോഗ്രാഫര്‍ തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.

റേഡിയോഗ്രാഫര്‍-(യോഗ്യത-കേരള സര്‍ക്കാര്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ബിഎസ്‌സി മെഡിക്കല്‍ റേഡിയേഷന്‍ ടെക്‌നോളജി ബിരുദം അല്ലെങ്കില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട പ്രീ-ഡിഗ്രി/10+2 ഉം ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്ജുക്കേഷന്‍ അനുവദിക്കുന്ന രണ്ട് വര്‍ഷ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമയും) വേതനം-24,040/ രൂപ പ്രതിമാസം. റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്കിംഗ് ഇന്റര്‍വ്യൂ ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ മൂന്നിനു രാവിലെ 11 മുതല്‍ 12 വരെ നടത്തും. ബയോഡാറ്റയും, യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാക്കേണ്ടതാണ്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....