കേരള സയൻസ് സ്ലാം 2024: രജിസ്ട്രേഷൻ തുടങ്ങി

തൃശ്ശൂർ : കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. സ്ലാമിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും നല്കും.

പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകർഷകവുമായി സയൻസ് പറയാനുള്ള കഴിവ് ഗവേഷകരിൽ വളർത്താനുമായി വികസിതരാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കുകയാണു വേണ്ടത്. സ്ലൈഡ് പ്രസന്റേഷനും വിവരണങ്ങളുള്ള വീഡിയോയും എഴുതിയവതരണവുമൊന്നും പാടില്ല. രസകരമായ പ്രഭാഷണത്തിനൊപ്പം മാജിക്കോ അഭിനയമോ മറ്റു കലാപ്രകടനങ്ങളോ ഒക്കെ ഉപയോഗിക്കാം.

നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ 9-ന് കൊച്ചി, 23-നു കോഴിക്കോട്, 30-ന് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനങ്ങളിലും 16-നു തിരുവനന്തപുരം ഗവ. വിമൻസ് കോളെജിലും നടക്കും. സമാപനസ്ലാം ഡിസംബർ 14 ന് പാലക്കാട് ഐഐറ്റിയിലാണ്. ഒക്റ്റോബർ 15 വരെയാണു രജിസ്ട്രേഷൻ. കേരള സയൻസ് സ്ലാം 2024-ന്റെ വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും https://scienceslam.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

spot_img

Related articles

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...

തിരുവനന്തപുരത്ത് ഹെഡ്ഗേവാർ റോഡ് എന്ന് പേര് നൽകാൻ കോൺഗ്രസും മുസ്ലിം ലീഗും പിന്തുണച്ചു’; വെളിപ്പെടുത്തലുമായി BJP നേതാവ്

തിരുവനന്തപുരം നഗരസഭാ പരിധിയിലും ഹെഡ്ഗേവാർ റോഡ് ഉണ്ടെന്ന അവകാശവാദവുമായി ബിജെപി നേതാവ് എം.എസ് കുമാർ. തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിലെ റോഡിന്...

ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ലോകമെമ്പാടും ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു.

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. ഭാരതത്തിലും ക്രൈസ്തവ ദേവലയങ്ങളിൽ രാവിലെ മുതൽ ദുഖ:വെള്ളിയുടേതായ ശുശ്രൂഷകൾ...