കേരള സയൻസ് സ്ലാം 2024: രജിസ്ട്രേഷൻ തുടങ്ങി

തൃശ്ശൂർ : കേരളത്തിലെ ആദ്യത്തെ കേരള സയൻസ് സ്ലാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേരള ശാസ്ത്രസാഹിത്യപരിഷത്തും ലൂക്ക സയൻസ് പോർട്ടലുമാണ് സർവ്വകലാശാലകളുടെയും അക്കാദമികസ്ഥാപനങ്ങളുടെയും ശാസ്ത്രവിദ്യാഭ്യാസസംരംഭമായ ക്യൂരിഫൈ(Curiefy)യുടെയും സഹകരണത്തോടെ ‘കേരള സയൻസ് സ്ലാം 2024’ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഒരുലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. സ്ലാമിലേക്കു തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർട്ടിഫിക്കറ്റും നല്കും.

പുതിയ സയൻസ് കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനും ലളിതവും ആകർഷകവുമായി സയൻസ് പറയാനുള്ള കഴിവ് ഗവേഷകരിൽ വളർത്താനുമായി വികസിതരാജ്യങ്ങളിൽ സംഘടിപ്പിക്കാറുള്ള പരിപാടിയാണ് സയൻസ് സ്ലാം. ഗവേഷകർ സ്വന്തം ഗവേഷണവിഷയം പത്തുമിനുട്ടിൽ ഫലപ്രദമായി അവതരിപ്പിക്കുകയാണു വേണ്ടത്. സ്ലൈഡ് പ്രസന്റേഷനും വിവരണങ്ങളുള്ള വീഡിയോയും എഴുതിയവതരണവുമൊന്നും പാടില്ല. രസകരമായ പ്രഭാഷണത്തിനൊപ്പം മാജിക്കോ അഭിനയമോ മറ്റു കലാപ്രകടനങ്ങളോ ഒക്കെ ഉപയോഗിക്കാം.

നാലു മേഖലകളായി തിരിച്ചു നടത്തുന്ന ആദ്യഘട്ടം സ്ലാമുകൾ നവംബർ 9-ന് കൊച്ചി, 23-നു കോഴിക്കോട്, 30-ന് കണ്ണൂർ സർവ്വകലാശാലാ ആസ്ഥാനങ്ങളിലും 16-നു തിരുവനന്തപുരം ഗവ. വിമൻസ് കോളെജിലും നടക്കും. സമാപനസ്ലാം ഡിസംബർ 14 ന് പാലക്കാട് ഐഐറ്റിയിലാണ്. ഒക്റ്റോബർ 15 വരെയാണു രജിസ്ട്രേഷൻ. കേരള സയൻസ് സ്ലാം 2024-ന്റെ വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും https://scienceslam.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....