ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈയില്‍ പട്ടിണികിടന്ന അതിഥി തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.ബംഗാള്‍ സ്വദേശി സമര്‍ഖാനാണ് മരിച്ചത്.

ചെന്നൈയില്‍ 12 പേരടങ്ങുന്ന അതിഥി തൊഴിലാളികളുടെ സംഘം ജോലി അന്വേഷിച്ചെത്തിയതായിരുന്നു.

ഇവരില്‍ അഞ്ചുപേര്‍ ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്ന് സ്റ്റേഷനില്‍ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും സമര്‍ഖാന്‍ മരിച്ചു.

ചികിത്സയില്‍ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ബാക്കിയുള്ള ഏഴ് പേരെ കോര്‍പറേഷന്റെ അഗതിമന്ദിരത്തിലേക്ക് മാറ്റി.

തിരുവള്ളൂര്‍ ജില്ലയില്‍ ജോലി കിട്ടുമെന്ന് കേട്ടാണ് വന്നതെന്നും 10 ദിവസത്തിലധികം അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...