തൊഴില്‍ തട്ടിപ്പുകളില്‍ അകപ്പെട്ട് കംബോഡിയയില്‍ കുടുങ്ങിയ ഭാരതീയരെ തിരികെയെത്തിച്ചു

തൊഴില്‍ തട്ടിപ്പുകളില്‍ അകപ്പെട്ട് കംബോഡിയയില്‍ കുടുങ്ങിക്കിടന്ന ഭാരതീയരെ തിരികെയെത്തിച്ച്‌ ഇന്ത്യൻ എംബസി.

കംബോഡിയൻ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച്‌ ഇന്ത്യൻ എംബസി നടത്തിയ ഇടപെടലിലൂടെ ആണ് ഇവരെ നാട്ടിലെത്തിക്കാനായത്.

നിരവധി മലയാളികളുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് ഇവിടെ സൈബർ അടിമകളായി കുടുങ്ങിക്കിടക്കുന്നത്.

സെപ്റ്റംബർ 22 ന് ഇത്തരത്തില്‍ തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിക്കിടന്നിരുന്ന 67 ഇന്ത്യൻ പൗരന്മാരെ എംബസിയുടെ മാർഗനിർദേശത്തെത്തുടർന്ന് കംബോഡിയൻ പൊലീസ് രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ 30 പേരെ സെപ്റ്റംബറില്‍ തന്നെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു.

ഒക്‌ടോബർ 1 ന് തിരിച്ചയച്ച 24 പേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. ബാക്കിയുള്ള 28 പേർ കുറച്ചുദിവസത്തിനകം തന്നെ നാട്ടിലെത്തുമെന്ന് എംബസി അറിയിച്ചു.

വ്യാജ ഏജൻ്റുമാരെ സൂക്ഷിക്കാൻ എംബസി ഉദ്യോഗാർത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സംശയാസ്‌പദമായ ഏജൻ്റുമാർ വഴിയും സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും കംബോഡിയയിലും മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും തൊഴില്‍ അവസരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നല്‍കി.

Leave a Reply

spot_img

Related articles

മഹാരാഷ്ട്രയിലെ കാവല്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആശുപത്രിയില്‍

മഹാരാഷ്ട്രയില്‍ സർക്കാർ രൂപവത്കരണ ശ്രമങ്ങള്‍ സജീവമായി നടക്കുന്നതിനിടെ കാവല്‍ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്നാഥ് ഷിൻഡെയെ താനെയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ അസുഖം ബാധിച്ച്‌...

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം

വീർപ്പിക്കുന്നതിനിടെ ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസുകാരന് ദാരുണാന്ത്യം.ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീൻ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ഞായറാഴ്ച...

ഫിൻജാൽ ചുഴലിക്കാറ്റ് ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ 5 ദിവസം മഴ

ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നു. നാളെയോടെ (2024 ഡിസംബർ 03) വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി...

ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു

ആദ്യ പോസ്റ്റിംഗിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശിയും 2023 കർണാടക കേഡർ ഉദ്യോഗസ്ഥനുമായ ഹർഷ് ബർധൻ ആണ് മരിച്ചത്....