സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയത്ത്

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.പാലായില്‍ എത്തുന്ന സുരേഷ് ഗോപി കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ എത്തും.ഒന്‍പതിന് രാവിലെ 10 ന് പാലാ അല്‍ഫോന്‍സാ കോളജിന്റെ ഡയമണ്ട് ജൂബിലി ആഘോഷ സമാപന ചടങ്ങില്‍ പങ്കെടുക്കും.

തുടര്‍ന്ന് സാധുക്കള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിച്ച ശേഷം അരുവിത്തുറ പള്ളിയില്‍ എത്തി നേര്‍ച്ചകള്‍ എണ്ണ സമര്‍പ്പണം എന്നിവ നിര്‍വഹിച്ച ശേഷമാകും കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ പോകുന്നത്.
തുടര്‍ന്ന് മാര്‍ സ്ലീവാ ആശുപത്രിയിലെ ചടങ്ങില്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം പങ്കെടുക്കും. ഇവിടെ ബിഷപ്പിനൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശേഷമാകും കേന്ദ്ര മന്ത്രി ചങ്ങനാശേരിയിലേക്കു തിരിക്കുക.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...