എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ അനുവദിക്കേണ്ടതില്ല; തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ്

ക്ഷേത്രസംബന്ധമായ ആചാരമല്ലാത്തതിനാല്‍ എരുമേലി ശാസ്താ ക്ഷേത്രപരിസരത്തെ പൊട്ടുകുത്തല്‍ അനുവദിക്കേണ്ടതില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ്.ഇവിടെ പൊട്ടുകുത്തലിന് ഫീസ് ഈടാക്കാൻ നല്‍കിയ കരാറുകള്‍ വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കരാർ റദ്ദാക്കും. ഇതിനായി നിയമനടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്.

ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് എരുമേലി. പേട്ടയ്ക്കുമുൻപ്‌ വലിയതോട്ടില്‍ കുളിച്ചെത്തുന്നവർക്ക് നടപ്പന്തലില്‍ ചന്ദനവും കുങ്കുമവും ഭസ്മവുമൊക്കെ വെക്കാറുണ്ട്. ഇവിടെ പൊട്ടുകുത്തുന്നതിന് 10 രൂപ ഫീസ് ഈടാക്കാനും അതിന് കരാർ നല്‍കിയതുമാണ് വിവാദമായത്. എന്നാല്‍, പൊട്ടുതൊടല്‍ എരുമേലി ശാസ്താക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമല്ലെന്ന് ദേവസ്വം ബോർഡ് പറയുന്നു.ഇക്കാര്യം ഹൈന്ദവസംഘടനകളും ബോർഡിനെ അറിയിച്ചു. അമിതനിരക്ക് തടയാനും തർക്കവും വഴക്കും ഒഴിവാക്കാനുമാണ് ബോർഡ് ഏറ്റെടുത്ത് ഫീസ് നിശ്ചയിച്ച്‌ മൂന്നുപേർക്ക് കരാർ നല്‍കിയതെന്ന് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഓഗസ്റ്റ് 15 ന് വിവിധ സംഘടനകളുടെ യോഗത്തില്‍ ഇക്കാര്യം ചർച്ചചെയ്തപ്പോഴോ ലേലത്തിലോ ആരും പരാതിയോ എതിർപ്പോ ഉന്നയിച്ചില്ലെന്ന് ബോർഡ് വിശദീകരിച്ചു.

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...