കൃഷി വിജഞാനകേന്ദ്രം മാസികയുടെ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷകരുടെ നവീകരണം, ഗ്രാമവികസനം, സുസ്ഥിര കൃഷിരീതികള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ഡിസൈന്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 13.
ഡിസൈനുകള്‍ എ4 സൈസിലായിരിക്കണം.vkmpmdamu@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ വഴി JPEG അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡിസൈന്‍ സമര്‍പ്പിക്കാം. പേര്, സ്ഥാപനത്തിന്റെ പേര്, ക്ലാസ്/വര്‍ഷം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, എന്നീ വിവരങ്ങള്‍ നല്‍കണം. വിജയികള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2686329, 8547193685.