എന്‍ട്രന്‍സ് പരിശീലനത്തിന് പട്ടികജാതിക്കാര്‍ക്ക് ധനസഹായം

2023-24 അധ്യയന വര്‍ഷത്തെ പ്ലസ് ടു /വി എച്ച് .എസ്.സി പരീക്ഷയില്‍ സ്റ്റേറ്റ് സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ചിരുന്നവര്‍ക്ക് 24-25 വര്‍ഷം തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ്പരിശീലനത്തിന് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.

സ്റ്റേറ്റ് സിലബസുകളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേരുന്നതിന് പ്ല ടു, വി.എച്ച്.എസ്.സി ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും വാങ്ങി പാസായവരും, പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ അധികരിച്ചിട്ടില്ലാത്തവരുമായിരിക്കണം.

ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപനത്തില്‍ ഫീസ് അടച്ചതിന്റെ രശീതും, പഠിക്കുന്നു എന്നതിന് പരിശീലനസ്ഥാപനത്തിന്റെ കത്തും, ആധാര്‍, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് 11/10/2024, വൈകിട്ട് 5 മണിക്ക് മുന്‍പ് നിശ്ചിതമാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍-0487-2360381.

Leave a Reply

spot_img

Related articles

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

ശബരിമലയിലെ നെയ്യ് ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം.ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോർട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താൻ...

ഗണേഷ് കുമാറിനെ ഉദ്ഘാടനത്തിനു വിളിച്ച കരയോഗം പിരിച്ചുവിട്ട് എൻ എസ് എസ്; നടപടി നേതൃത്വത്തെ ആക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

എൻ എസ് എസിന്റെ മുൻ ഡയറക്ടർ ബോർഡ് മെമ്പറും, മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായിരുന്ന കെ ബി ഗണേഷ്‌ കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ച കരയോഗം...