2023-24 അധ്യയന വര്‍ഷത്തെ പ്ലസ് ടു /വി എച്ച് .എസ്.സി പരീക്ഷയില്‍ സ്റ്റേറ്റ് സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സിലബസുകളില്‍ പഠിച്ചിരുന്നവര്‍ക്ക് 24-25 വര്‍ഷം തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ എന്‍ട്രന്‍സ്പരിശീലനത്തിന് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് സിലബസുകളില്‍ ഒരു വര്‍ഷത്തെ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ചേരുന്നതിന് പ്ല ടു, വി.എച്ച്.എസ്.സി ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡും വാങ്ങി പാസായവരും, പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഇംഗ്ലീഷ് വിഷയങ്ങളില്‍ എ2 ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും, എ ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുള്ള ഐസിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ അധികരിച്ചിട്ടില്ലാത്തവരുമായിരിക്കണം.
ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പ്ലസ് ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സ്ഥാപനത്തില്‍ ഫീസ് അടച്ചതിന്റെ രശീതും, പഠിക്കുന്നു എന്നതിന് പരിശീലനസ്ഥാപനത്തിന്റെ കത്തും, ആധാര്‍, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ സഹിതം ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് 11/10/2024, വൈകിട്ട് 5 മണിക്ക് മുന്‍പ് നിശ്ചിതമാതൃകയിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍-0487-2360381.