വയനാട്ടിലെ മുണ്ടക്കൈ ഉഎൽഡിഎഫ് നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.രുൾപൊട്ടലുണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്രസഹായം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച എൽഡിഎഫ് നേതൃത്വത്തിൽ ദുരന്തബാധിതർ സത്യഗ്രഹം നടത്തും.
കൽപ്പറ്റ ഹെഡ്‌പോസ്റ്റ് ഓഫീസിന് മുമ്പിൽ നടക്കുന്ന സത്യഗ്രഹം വി ശിവദാസൻ എംപി ഉദ്‌ഘാടനംചെയ്യും. രാവിലെ ഒമ്പത് മുതൽ പകൽ ഒന്നുവരെയാണ് സത്യഗ്രഹം. ആഗസ്ത് ഒമ്പതിന് കേന്ദ്രസംഘം ദുരന്തബാധിത പ്രദേശങ്ങൾ നേരിട്ടുകണ്ട് അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് പിന്നീട് അവഗണനയാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.