കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് അപകടം.രണ്ട് പേർ മരിച്ചു. 4 പേരുടെ നില ഗുരു തരം.
കണ്ടപ്പൻചാൽ സ്വദേശിനികളായ രാജേശ്വരി(60), കമല എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.
പരുക്കേറ്റ 2 പേരുടെ നില ഗുരുതരം, ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു . പരിക്കേറ്റ എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌ലി(71), ഷിബു മാമ്പറ്റ(49). രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൂടുതല്‍ പേര്‍ വെള്ളത്തില്‍ ഉണ്ടോയെന്ന് സംശയമെന്ന് അഗ്നി രക്ഷാസേനാഗം മനോജ് പറഞ്ഞു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്.