കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു

കോഴിക്കോട് തിരുവമ്പാടി കാളിയാമ്പുഴ പാലത്തിൽ നിന്ന് കെഎസ്ആർടിസി ബസ് പുഴയിലേക്കു മറിഞ്ഞ് അപകടം.രണ്ട് പേർ മരിച്ചു. 4 പേരുടെ നില ഗുരു തരം.

കണ്ടപ്പൻചാൽ സ്വദേശിനികളായ രാജേശ്വരി(60), കമല എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്കു വരികയായിരുന്ന ബസ് ആണ് നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്താണ് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്.

പരുക്കേറ്റ 2 പേരുടെ നില ഗുരുതരം, ആളുകള്‍ പുഴയില്‍ വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു . പരിക്കേറ്റ എല്‍സി ജോസഫ്(70), ഖമറുന്നീസ(43), ഗ്രേസ് അന്ന(67), റോസ്‌‌ലി(71), ഷിബു മാമ്പറ്റ(49). രാജേഷ് കാഞ്ഞിരമുഴി(42), മുത്തപ്പന്‍പുഴ മനോജ് സെബാസ്റ്റ്യന്‍(48) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതല്‍ പേര്‍ വെള്ളത്തില്‍ ഉണ്ടോയെന്ന് സംശയമെന്ന് അഗ്നി രക്ഷാസേനാഗം മനോജ് പറഞ്ഞു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് അറിയുന്നത്. ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച്‌ ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...