എറണാകുളം – അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ

എറണാകുളം – അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ: ഫാ. ജേക്കബ് പാലയ്ക്കാപിള്ളിയെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും, ഫാ. ജോഷി പുതുവയലിനെ ചാൻസലറായും നിയമിച്ചു. ഫാ. സൈമൺ പള്ളുപേട്ടയെ അസിസ്‌റ്റന്ററ് ഫിനാൻസ് ഓഫീസറായും ഫാ. ജിസ്മോൻ ആരംപള്ളിയെ സെക്രട്ടറിയായും നിയമിച്ചു.

അതേസമയം, അതിരൂപതാ കാര്യാലയത്തിൽ 2022 ആഗസ്‌റ്റ് മുതൽ പ്രോട്ടോസിഞ്ചെലൂസായി ശുശ്രൂഷ ചെയ്‌തു വരികയായിരുന്ന ഫാ. വർഗീസ് പൊട്ടക്കലിനെയും സിഞ്ചല്ലൂസ് ആയിരുന്ന ഫാ. ആൻ്റണി പെരുമായനേയും ചാൻസലർ ആയിരുന്ന ഫാ. മാർട്ടിൻ കല്ലുങ്കലിനേയും വൈസ്‌ ചാൻസലർ ആയിരുന്ന ഫാ. സോണി മഞ്ഞളിയേയും അസിസ്‌റ്റൻ്റ് ഫിനാൻസ് ഓഫീസറും സെക്രട്ടറിയുമായിരുന്ന ഫാ. പിൻ്റോ പുന്നക്കലിനേയും അവർ വഹിച്ചിരുന്ന സ്‌ഥാനങ്ങളിൽനിന്നു വിടുതൽ നൽകിയതായി അപ്പസ്ത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ അറിയിച്ചു.

അതിരൂപതയിൽ തുടരുന്ന പ്രതിസന്ധിയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ തുടർന്നു നിർവഹിക്കുന്നതിലുള്ള ബുദ്ധിമുട്ട് അതിരൂപതാ കാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികർ രേഖാമൂലം അറിയിച്ചതിനാലാണ് അവരുടെ സ്‌ഥാനങ്ങളിൽ പുതിയ നിയമനങ്ങൾ നടത്തിയത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ അതിരൂപതാ കാര്യാലയത്തിൻ്റെ സുഗമമായ നടത്തിപ്പിനു വേണ്ടി പോലീസിന്റെ സാന്നിധ്യം തുടർന്നും ഉണ്ടായിരിക്കുന്നതാണ്. അതിരൂപതാ കച്ചേരിയെ വിവിധ കാര്യങ്ങൾക്കായി സമീപിക്കേണ്ടവർക്ക് അതിനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കും. തന്റെ അംഗീകാരം ഇല്ലാത്ത ഒരു യോഗവും കൂടിച്ചേരലും അതിരൂപതാ കാര്യാലയത്തിൽ അനുവദിക്കുന്നതല്ലെന്നും വൈദികരും സമർപ്പിതരും അല്‌മായരും ഇക്കാര്യങ്ങളോട് സഹകരിക്കണമെന്നും അപ്പസ് ത്തോലിക് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...