തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടാൻ സ്ത്രീ തൊഴിലാളികൾ ശബ്ദിക്കണം: പി. സതീദേവി

തൊഴിൽ ശാലകളിലെ സേവന – വേതന സാഹചര്യങ്ങൾ മെച്ചപ്പെടാൻ തൊഴിലാളി സ്ത്രീകൾ ശബ്ദിച്ചു തുടങ്ങണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. കൊല്ലം അയത്തിൽ കേരള വനിത കമ്മീഷൻ സംഘടിപ്പിച്ച കശുവണ്ടി മേഖലയിലെ സ്ത്രീ തൊഴിലാളികൾക്ക് വേണ്ടിയുള്ള പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ.

സ്ത്രീ തൊഴിലാളികളുടെ അധ്വാനത്തിനും ആനുപാതികമായ പ്രതിഫലം ലഭിക്കുന്ന സാഹചര്യമുണ്ടാകണം. പരമ്പരാഗത തൊഴിൽ മേഖലയിലും സർക്കാരിൻ്റെ ക്ഷേമ പദ്ധതികളിലും 99 ശതമാനവും ജോലി ചെയ്യുന്നത് സ്ത്രീകളാണ്.

മെച്ചപ്പെട്ട തൊഴിൽ, ജീവിത സാഹചര്യങ്ങൾ ഈ സ്ത്രീകൾ അർഹിക്കുന്നുണ്ട്. അതവരുടെ അവകാശവുമാണ്. തൊഴിൽ – സാമൂഹ്യ സുരക്ഷയും ഉറപ്പാക്കണം. പൊതു ഇടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കേണ്ടതുണ്ട്. ഇതിന് സ്ത്രീകൾ ശബ്ദിച്ചു തുടങ്ങണം. എന്നാലെ സമൂഹം അവരുടെ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയുള്ളൂ. അത്തരം ചർച്ചകളിലൂടെ മാത്രമേ സാമൂഹികമായി മുന്നോട്ടു കുതിക്കാൻ കഴിയൂ.

കേരളത്തിൻ്റെ സാമൂഹ്യ സാഹചര്യത്തിൽ വലിയ മാറ്റം ഇന്ന് ഉണ്ടായിട്ടുണ്ട്. പണ്ട് സ്ത്രീകൾക്ക് വിദ്യാഭ്യാസത്തിന് അവസരം ഉണ്ടായിരുന്നില്ല. തിരുവനന്തപുരം ഊരുട്ടമ്പലത്ത് പഠിക്കാൻ കടന്നുചെന്ന പഞ്ചമി നേരിട്ടത് ഏറെ പ്രയാസങ്ങൾ ആയിരുന്നു. പഞ്ചമി ഇരുന്ന ശേഷം ബെഞ്ച് മാത്രമല്ല, ആ സ്കൂൾ തന്നെ അഗ്നിയാവുന്ന സാഹചര്യമുണ്ടായി. എന്നാൽ സമൂഹത്തിൽ അത് ചർച്ചയാകുകയും കാലക്രമേണ മാറ്റം സംഭവിക്കുകയും ചെയ്തു.

സാമൂഹ്യ സാഹചര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ശബ്ദം ഉയർത്താൻ തൊഴിലാളി സ്ത്രീകൾ തയ്യാറാവണം. പെണ്ണിനെ പഠിപ്പിച്ചിട്ട് കാര്യം ഒന്നുമില്ല എന്ന് കരുതിയിരുന്ന കാലമുണ്ടായിരുന്നു. അവൾ സമ്പാദിച്ചിട്ട് വേണ്ട കുടുംബം പോറ്റാൻ എന്ന് പറഞ്ഞിരുന്ന കാലം. അതിനും മാറ്റമുണ്ടായി. ഇന്ന് പെൺകുട്ടികളെ പഠിപ്പിക്കുകയും അവർക്ക് നല്ല ജോലി ലഭിക്കട്ടേയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരാണ് രക്ഷകർത്താക്കളെന്നും അഡ്വ. പി. സതിദേവി ചൂണ്ടിക്കാട്ടി.

കശുവണ്ടി മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും പഠിച്ചു സർക്കാരിന് ശുപാർശ നൽകാനുമാണ് പബ്ലിക് ഹിയറിങ്ങിലൂടെ വനിത കമ്മീഷൻ ഉദ്ദേശിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ? സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്തേണ്ടതുണ്ടോ? മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും അഡ്വ. പി. സതീദേവി പറഞ്ഞു.

അയത്തിൽ എ.ആർ.എം. ഓഡിറ്റോറിയത്തിൽ നടന്ന പബ്ലിക് ഹിയറിങ്ങിൽ കേരള വനിത കമ്മീഷൻ അംഗം വി.ആർ. മഹിളാമണി അധ്യക്ഷയായി. വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ,
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡംഗം അയത്തിൽ സോമൻ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അജിത ബി.എസ്., കാഷ്യു ഡെവലപ്മെൻറ് കോർപ്പറേഷൻ പേഴ്സണൽ മാനേജർ എസ്. അജിത് എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ചർച്ചകൾക്ക് വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. ആർച്ചന നേതൃത്വം നൽകി.

രാവിലെ 10 ന് ആരംഭിച്ച ഹിയറിങിൽ 150 ൽപരം സ്ത്രീ തൊഴിലാളികൾ പങ്കെടുത്തു. സേവന – വേതന വ്യവസ്ഥകൾ, ജോലി സമയം, തൊഴിൽ ദിനങ്ങൾ, അസംസ്കൃത വസ്തുവിൻ്റെ ലഭ്യതക്കുറവ് പരിഹരിക്കൽ, ഫാക്ടറികളിലെ ത്രാസ് ഉൾപ്പെടെയുള്ള യന്ത്രങ്ങളുടെ ഗുണമേൻമ വർധിപ്പിക്കൽ, പെൻഷനും ക്ഷേമ പദ്ധതികളും, മെഡിക്കൽ ക്യാമ്പുകൾ യഥാസമയം നടത്തുകയും അതിൽ സൂപ്പർ സ്പെഷ്യാലിറ്റി ഉൾപ്പെടുത്തുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകത, കുടിവെള്ളത്തിൻ്റെ ലഭ്യത, പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ പ്രവർത്തനം, ക്ഷേമനിധി ബോർഡിൽ അംഗത്വമെടുക്കൽ തുടങ്ങിയ
വിഷയങ്ങളിൽ ചർച്ച നടന്നു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...