ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അൽത്താഫ് ഹീറോ

ഓണ ബംപർ സമ്മാനമായ 25 കോടി രൂപ അടിച്ചതോടെ കർണാടക സ്വദേശി അൽത്താഫ് ഒറ്റ ദിവസം കൊണ്ട് സൂപ്പർ ഹീറോ.

ലോട്ടറി അടിച്ച വിവരം അറിഞ്ഞ് നിരവധി ആളുകളാണ് അല്‍ത്താഫിന്റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അതിലേറെ ആളുകള്‍ ഫോണില്‍ വിളിക്കുന്നു. നിരന്തരം കോളുകള്‍ വന്നതോടെ ഒരു ഘട്ടത്തില്‍ ഫോണ്‍ സ്വിച്ച്‌ഡ് ഓഫ് ചെയ്യേണ്ടി വന്നു എന്ന് അൽത്താഫ് പറയുന്നു.അറുന്നൂറിലേറെ ഫോണ്‍ കോളുകളാണ് വിവരം അറിഞ്ഞത് മുതല്‍ തന്നെ വന്നത്. പരിചയമുള്ളവരും അല്ലാത്തവരുമായ നിരവധി ആളുകള്‍ വീട്ടിലേക്ക് വരുന്നു. ഗ്രാമം മുഴുവന്‍ വിവരം അറിഞ്ഞു. സത്യമാണോ എന്ന് അറിയാന്‍ വേണ്ടിയാണ് പലരും വിളിക്കുന്നത്. ചിലർക്ക് അറിയേണ്ടത് പൈസ എന്താക്കും എന്നാണ്. മറ്റുചിലരാകട്ടെ സഹായം ചോദിച്ചുകൊണ്ടാണ് വിളിക്കുന്നതെന്നും ബന്ധുക്കള്‍ പറയുന്നു.

നിരന്തരം ഫോണുകള്‍ വന്നപ്പോള്‍ അല്‍ത്താഫിന് ചില ടെന്‍ഷനുണ്ടായിരുന്നു. ഇതോടെയാണ് ഫോണ്‍ സ്വിച്ചിഡ് ഓഫ് ചെയ്ത് താമസിക്കുന്ന വാടക വീട്ടില്‍ നിന്നും കുടുംബ വീട്ടിലേക്ക് മാറിയത്. അടുത്ത ദിവസം തന്നെ കേരളത്തിലെത്തി ടിക്കറ്റ് ലോട്ടറി വകുപ്പിന് കൈമാറും.

സുല്‍ത്താന്‍ ബത്തേരിയിലെ ആർ ജി എന്‍ എന്ന ലോട്ടറി ഏജന്‍സി ഉടമ നാഗരാജുവിന്റെ കയ്യില്‍ നിന്നുമാണ് അല്‍ത്താഫ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് എടുത്തത്. ഏകദേശം ഒരു മാസം മുമ്ബ് അല്‍ത്താഫ് വയനാട് വന്നിരുന്നു. അപ്പോഴാണ് ടിക്കറ്റ് എടുക്കുന്നത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...