രാജ്യതലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട

രാജ്യതലസ്ഥാനത്ത് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ഡൽഹിയിലെ രമേഷ് നഗര്‍ മേഖലയില്‍ നിന്ന് 200 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടി.

2000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് ഡല്‍ഹി പൊലീസ് ഇന്ന് പിടികൂടിയത്. രമേഷ് നഗറിലെ വെയര്‍ ഹൗസില്‍ നിന്നാണ് കൊക്കെയ്ന്‍ പിടികൂടിയത്. ജിപിഎസ് സംവിധാനമുള്ള കാറാണ് കൊക്കെയ്ന്‍ കടത്താന്‍ ഉപയോഗിച്ചിരുന്നത്. ഈ ജിപിഎസ് ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഡല്‍ഹി പൊലീസ് കാര്‍ പിടികൂടുകയായിരുന്നു. ഡല്‍ഹിയില്‍ ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ മയക്കുമരുന്ന് വേട്ടയാണിത്.

നേരത്തെ 560 കിലോ ഗ്രം കൊക്കെയ്‌നും 40 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവും പിടികൂടിയിരുന്നു. 5260 കോടി രൂപ വിലവരുന്ന മയക്കുമരുന്നുകളാണ് ഇതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒക്ടോബര്‍ രണ്ടിന് മഹിപാല്‍പൂരിലെ ഗോഡൗണിലാണ് ഈ വന്‍ മയക്കുമരുന്ന് വേട്ട നടന്നത്. ഏഴ് പേരെ ഇതില്‍ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട

ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട.ട്രെയിനിൽ എത്തിയ യാത്രക്കാരിൽ നിന്ന് 220 ഗ്രാം ഹെറോയിൻ പിടികൂടി.ഇൻവെർട്ടറിനുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.സംഭവത്തിൽ...

താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്തു

കോഴിക്കോട് താമരശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്.സംഭവത്തിൽ അടിവാരം വള്ളിയാട് സ്വദേശി മിഷ്ബാഹുൽ (19) നെതിരെയാണ് പോലീസ് കേസെടുത്തത്.ഇയാൾക്കെതിരെ...

സ്വത്തു തർക്കം, തൃശൂരിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി.തൃശൂർ മടവാക്കരയിൽ ആയിരുന്നു സംഭവം. മടവാക്കര സ്വദേശി കൃഷ്ണൻ (89 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

വെമ്പായത്ത് ബാറിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; പെട്രോളൊഴിച്ച് തീ കൊളുത്തി; 3 പേർക്ക് ഗുരുതര പൊള്ളൽ

തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തി.ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.നന്നാട്ടുകാവ് സ്വദേശി അനീഷ്, ഇരിഞ്ചയം സ്വദേശി അരുൺ,...