ഓം പ്രകാശ് തങ്ങിയ ഹോട്ടലിൽ പ്രയാഗയെ കൂടാതെ മറ്റൊരു നടിയും

ലഹരിക്കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിനു പുറമെ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഓം പ്രകാശിന്റെ മുറി സന്ദർശിച്ചോ എന്നു വ്യക്തമായാൽ ഈ നടിയെ ചോദ്യം ചെയ്യും. ഹോട്ടലിൽ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

അതേസമയം, ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. നക്ഷത്ര ഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരമാണെന്നാണ് പ്രയാഗയുടെ മൊഴി. സുഹൃത്തുക്കളിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായ ബിനു ജോസഫും ഉണ്ടായിരുന്നു. ശ്രീനാഥിനൊപ്പമാണ് ഹോട്ടലിൽ എത്തിയത്. ലഹരി ഇടപാടോ പാർട്ടിയോ നടന്നതായി അറിവില്ലായിരുന്നുവെന്നും പ്രയാഗ പറഞ്ഞു.

ലഹരി പരിശോധനയ്ക്ക് സന്നദ്ധരാണെന്ന് താരങ്ങൾ അന്വേഷണ സംഘത്തെ അറിയിച്ചു. നിലവി‍ൽ പരിശോധന വേണ്ടെന്ന നിലപാടിലാണ് പൊലീസ്. മൊഴികൾ വിലയിരുത്തിയ ശേഷമാകും ശ്രീനാഥിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ തീരുമാനം കൈക്കൊള്ളുക.

അതിനിടെ കൊച്ചിയിലെ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ പരിപാടിയിലെ ബൗൺസർമാരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പ്രവേശന കവാടത്തിലെ തിക്കിലും തിരക്കിലുമാണ് ഭൂരിഭാഗം മൊബൈലും കവർന്നത്. തിക്കും തിരക്കും മനഃപൂർവം സൃഷ്ടിച്ചതാണെന്ന പരാതിക്കാരുടെ മൊഴിയിലാണ് ബൗൺസർമാർക്കെതിരെ സംശയം ബലപ്പെടുന്നത്.

Leave a Reply

spot_img

Related articles

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ് ചെയ്തു

അനൂപ് സത്യൻ ചിത്രത്തിൽ മോഹൻലാൽ ജോയിൻ്റെ ചെയ്തു. ചെറിയ താടി, കഴുത്തിൽ കറുത്തതും വെളുത്തതുമായ മാലകൾ. ചെക്ക് ഷർട്ടും , കറുത്ത മുണ്ടുമണിഞ്ഞാണ് മോഹൻലാൽ...

സമ്പത്തിലും, പ്രൗഢിയിലും മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിലെ ദുരൂഹതകൾ എന്താണ്? ‘മായൻ’ ടീസർ നൽകുന്ന ഉത്തരം എന്ത് ?

സമ്പത്തിലും പ്രൗഢിയിലും, മുൻപന്തിയിൽ നിൽക്കുന്ന ചില കുടുംബങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു കാര്യമുണ്ട്. ഇവരുടെയൊക്കെ തറവാടുകളുടെ അധമമൂലയിൽ ആരും ഉപയോഗിക്കാതെ ഒരു മുറി ഒഴിച്ചിട്ടുണ്ടാകും.പുർവ്വ...

‘രാഷസ വേട്ട’ ഫുൾ പായ്ക്കപ്പ്

സൈക്കോ പാക്ക് ജോണറിൽ , വിഷ്‌ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന രാഷസ വേട്ട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.തുടക്കം മുതൽ ഭീതിയും ഉദ്യേഗവും നിലനിർത്തിക്കൊണ്ടാണ്...

‘മെൽകൗ പോണ്ടിച്ചേരി’ നവംബർ പതിമൂന്നിന്

അരുൺ ഗോപി എക്സൈമെൻ്റ് & ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ നിഖിൽ മോഹൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി...