ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു

ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി.

രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. നാഷണല്‍ കോണ്‍ഫറൻസ് നേതാവ് ഉമർ അബ്ദുല്ലയാണ് ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുക.

ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്‍ഡ്യാ സഖ്യം വൻ വിജയം നേടിയിരുന്നു. 90 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേർന്ന് ഇൻഡ്യാ മുന്നണിയുടെ ഭാഗമായാണ് നാഷണല്‍ കോണ്‍ഫറൻസ് മത്സരിച്ചത്.

48 സീറ്റുകളില്‍ ഇൻഡ്യാ മുന്നണി വിജയിച്ചപ്പോള്‍ 29 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് നേടാൻ കഴിഞ്ഞത്. പിഡിപി മൂന്ന് സീറ്റുകള്‍ നേടി. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നത്.

Leave a Reply

spot_img

Related articles

പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി

പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ പ്രവർത്തിച്ച പാകിസ്ഥാന് ചൈന പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതില്‍ ഇന്ത്യക്ക് കടുത്ത അതൃപ്തി. ഇന്നലെ പാകിസ്ഥാൻ വിദേശകാര്യമന്ത്രി ഇഷാഖ് ധർ ചൈനീസ്...

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ

സിന്ധു നദീജലകരാർ മരവിപ്പിച്ചത് അറിയിച്ച് പാകിസ്ഥാന് നയതന്ത്ര കുറിപ്പ് നൽകി ഇന്ത്യ. ലോകബാങ്ക് ഇടപെട്ടുള്ള തർക്കപരിഹാര ചർച്ചകളിൽ നിന്നും ഇന്ത്യ പിൻമാറിയേക്കും.ഇത് സംബന്ധിച്ച് വിദേശകാര്യ...

പഹല്‍ഗാം ഭീകരാക്രമണം: പാകിസ്താന്റെ പങ്ക് സ്ഥിരീകരിച്ച് ഇന്റലിജന്‍സ്

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു.ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും...

പാക് പൗരൻമാർക്ക് അനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി

പാകിസ്ഥാൻ പൗരന്മാർക്ക് അനുവദിച്ച എല്ലാ സാധുവായ വിസകളും റദ്ദാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ നിലവിലുള്ള പാക് പൗരൻമാരായ വിസ ഉടമകൾ രാജ്യം...