നാടക, സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു

നാടക, സിനിമാ ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു.81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

സംഗീതജ്ഞന്‍ ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പച്ചപ്പനം തത്തേ പൊന്നാര പൂമുത്തേ, മണിമാരൻ തന്നത് തുടങ്ങിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഓളവും തീരവും സിനിമയിലെ മണിമാരൻ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാബുരാജിന്‍റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്.

മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്. അപകടത്തില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...