തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

തൃശൂരില്‍ തലയില്ലാത്ത മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍

തൃശൂര്‍ മണലിപ്പുഴയിലാണ്ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

സമീപവാസികളായ വഞ്ചിക്കാരാണ് ചാക്ക് ആദ്യം കാണുന്നത്.

വഞ്ചിക്കാർക്ക് സംശയം തോന്നിയതോടെ പുതുക്കാട് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

ചാക്കില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുരുഷന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...