ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം

ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം.ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചത്. പാലക്കാട് ഡോ. പി. സരിനും, ചേലക്കരയില്‍ മുൻ എംഎല്‍എ യു.ആർ. പ്രദീപും മത്സരിക്കും.

സീറ്റ് തർക്കത്തെ തുടർന്ന് കോണ്‍ഗ്രസുവിട്ട പി. സരിൻ, എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് പാലക്കാട് മത്സരിക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

പാലക്കാട് എംഎല്‍എ ഷാഫി പറമ്ബില്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വിജയം ഉറപ്പിച്ചുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് കോണ്‍ഗ്രസ് പാലാക്കാട്ടേക്ക് പരിഗണിച്ചത്.

അതേസമയം, സരിനും രാഹുലും തമ്മിലുള്ള മത്സരത്തില്‍ തീപാറുമെന്നാണ് പ്രതീക്ഷ.
ആലക്കോട് ലോക്സഭാ മണ്ഡലത്തില്‍ കെ.രാധാകൃഷ്ണൻ വിജയിച്ചതോടെയാണ് ചേലക്കര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറച്ചുകൊണ്ടുവരാൻ സാധിച്ച രമ്യാ ഹരിദാസിനെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ചേലക്കര തിരിച്ചു പിടിക്കാമെന്ന് കോണ്‍ഗ്രസിന്റെ നീക്കത്തിനു കനത്ത വെല്ലുവിളിയാണ് മുൻ എംഎല്‍എകൂടിയായ യു.ആർ. പ്രദീപ്.

അതേസമയം, പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരി മത്സരിക്കുമെന്ന് സിപിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദേശീയ ശ്രദ്ധനേടിയ ലോക്സഭാ മണ്ഡലമാണ് വയനാട്. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെ രാഹുല്‍ ഗാന്ധി റായ്ബറേലി തിരഞ്ഞെടുത്ത് വയനാട് ഉപേക്ഷിച്ചിരുന്നു.

Leave a Reply

spot_img

Related articles

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് എം.വി ഗോവിന്ദൻ

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി തുറന്നുപറഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഇത്തരം വിമര്‍ശനങ്ങളില്‍ സിപിഐഎമ്മിന് അത്ഭുതമില്ല. തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഇല്ലെങ്കില്‍...

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...