ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡിന് കന്നിക്കിരീടം.
32 റണ്‍സിനായിരുന്നു ന്യൂസിലൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സ് നേടി. തുടർന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ ഒൻപതിന് 126 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
38 പന്തില്‍ 43 റണ്‍സെടുത്ത അമേലിയ കെറാണ് കിവീസിന്റെ ടോപ് സ്കോറർ.
തുടർച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. നേരത്തെ, പുരുഷന്മാരുടെ ടി20 ലോകകപ്പിലും ദക്ഷിണാഫ്രിക്ക ഫൈനലില്‍ തോറ്റിരുന്നു.