ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു

കിസാൻ കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും കർഷക കോൺഗ്രസ് മുൻ സംസ്‌ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു.

തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഇന്നലെ രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം നാളെ വൈകിട്ട് 4.30ന്.

കമ്യൂണിസ്‌റ്റ് നേതാവ് ടി.കെ. വർഗീസ് വൈദ്യന്റെ മകൻ രാ ഷ്ട്രീയത്തിൽ കോൺഗ്രസിനൊ പ്പമാണ് നടന്നത്.

1972ൽ തിരുവ നന്തപുരം മാർ ഇവാനിയോസി ലെ പഠനകാലത്ത് കെഎസ്‌ വിലൂടെയാണു തുടക്കം. 1980ൽ കർഷക കോൺഗ്രസ് സം സ്ഥാന ട്രഷററായി.

ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സം സ്ഥാന പ്രസിഡൻറായി 2022 വരെ തുടർന്നു.

2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം എന്നീ പദവികളും വഹിച്ചു.

2020ൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്കും മത്സരിച്ചിരുന്നു. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്.ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....