കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവിന് ദാരുണാന്ത്യം.
നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത് (32) ആണ് അപകടം.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ പുലർച്ചെ 12.15 ഓടെ തെങ്ങുംന്താര ജംക്ഷനിൽ നിന്ന പഞ്ഞി മരത്തിൽ ഇടിച്ചു.
അടൂർ ഭാഗത്ത് നിന്നും നൂറനാട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം .
സൗദിയിൽ പ്ലമ്പർ ആയി ജോലി നോക്കിയിരുന്ന വിജിത്ത് ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തിയത്.
വിജയൻ രതി ദമ്പതികളുടെ മകനാണ് വിജിത്ത്. ബിബിൻ സഹോദരനാണ്. അപകടത്തിൽ വാഹനത്തിൽ കൂടെ ഉണ്ടായിരുന്ന 3 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.