പാലക്കാട് മണ്ഡലത്തില്‍ ഇന്ന് എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാർഥികള്‍ നാമനിർദേശ പത്രിക സമർപ്പിക്കും
ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ഇന്നലെ പത്രിക നൽകിയിരുന്നു.ഇതോടെ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോര് മുറുകും.
എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സരിനും യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ക്ഷേത്രങ്ങളില്‍ നിന്നുമാണ് ഇന്ന് പ്രചാരണം ആരംഭിക്കുന്നത്.
രാവിലെ 11 മണിയോടെ പ്രവർത്തകർക്കൊപ്പം പ്രകടനമായി സരിൻ ആര്‍ഡിഒ ഓഫീസിലെത്തി നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
ഉച്ചക്ക് 12 മണിക്കാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പത്രികാ സമർപ്പണം. യുഡിഎഫും സമാന രീതിയില്‍ പ്രകടനമായാണ് ആര്‍ഡിഒ ഓഫീസില്‍ എത്തുക.അതിനിടെ അൻവറിൻ്റെ പിന്തുണ യുഡിഎഫ് സ്വാഗതം ചെയ്തു.
എല്‍ഡിഎഫിനെയും – ബിജെപിയേയും എതിർക്കുന്ന ആർക്കും തങ്ങള്‍ക്ക് വേണ്ടി വോട്ട് ചെയ്യാം എന്ന നിലപാടിലാണ് യുഡിഎഫ്. ഉച്ചക്ക് യുഡിഎഫിൻ്റെ യുവജന സംഘടന വാർത്താ സമ്മേളനം സംഘടിപ്പിക്കും.