കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 ന് ഇന്ന് സമാപനം. വൈകുന്നേരം 2.3 ന് കാര്യവട്ടം എല്‍ എന്‍ സി പി ഇ ഗ്രൗണ്ടില്‍ നടക്കുന്ന സമ്മാനദാനവും സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പൊതുവിദ്യാഭാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പട്ടിക ജാതി, പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പു മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ കളിക്കളം 2024 ന്റെ സ്മരണിക പ്രകാശനം ചെയ്യും.

തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി, പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ. രേണു രാജ് കായിക യുവജന ക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് പി, കാര്യവട്ടം എൽ എൻ സി പി ഇ പ്രിൻസിപ്പൽ ജി കിഷോർ, കാര്യവട്ടം എൽ എൻ സി പി ഇ ഡയറക്ടർ ദണ്ഡപാണി, പട്ടിക വർഗ വികസന വകുപ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

കായിക മത്സരങ്ങളില്‍ ഓരോ വിഭാഗങ്ങളിലും ഓവറോള്‍ ചാമ്പ്യന്മാരായ സ്ഥാപനങ്ങള്‍ക്കും ഏറ്റവും പോയിന്റ് നേടിയ മികച്ച കായികതാരങ്ങള്‍, മികച്ച പരിശീലകന്‍ എന്നിവര്‍ക്കുമുള്ള പുരസ്‌ക്കാരം മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്യും. കളിക്കളത്തിന്റെ അവസാന ദിവസമായ ഇന്ന് ഡിസ്‌കസ് ത്രോ, ട്രിപ്പിള്‍ ജമ്പ്, 200 മീറ്റർ, 800 മീറ്റർ ഓട്ടം, 4 x 400 മീറ്റർ റിലേ എന്നീ മത്സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും.

Leave a Reply

spot_img

Related articles

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്

ഐ പി എൽ:ബംഗളൂരുവിനെ തകർത്ത് പഞ്ചാബിന്‍റെ കുതിപ്പ്.മഴ മൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്സിനെ പഞ്ചാബ് കിംഗ്സ് അനായായം പരാജയപ്പെടുത്തുകയായിരുന്നു....

ഐപിഎല്‍; രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി

ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 58 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 53 പന്തില്‍ 82 റണ്‍സ് നേടിയ...

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...