രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം; അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം

രാജ്യത്ത് ഉപഗ്രഹ സ്പെക്‌ട്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമഘട്ട നടപടികളിലേക്ക് കേന്ദ്രം.

ലേലം ഒഴിവാക്കി അനുമതി നല്‍കാൻ ഫീസ് നിശ്ചയിക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് പുരോഗമിക്കുന്നത്. വരുമാനത്തിന്റെ ഒരു ശതമാനം സ്പെക്‌ട്രം ഫീസായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഇലോണ്‍ മസ്കിന്റെ സ്റ്റാർ ലിങ്കും ജെഫ് ബെസോസ് നേതൃത്വം നല്‍കുന്ന കൈപ്പറും ട്രായ്ക്ക് കത്തെഴുതിയിരുന്നു.

സാറ്റലൈറ്റുകള്‍ വഴി ഇന്റർനെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന (സാറ്റ്‌കോം) സേവനങ്ങള്‍ നല്‍കുന്നതിന് 20 വർഷത്തെ ലൈസൻസ് അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

സ്പെക്‌ട്രം ചാർജുകള്‍ വരുമാനത്തിന്റെ ഒരു ശതമാനത്തില്‍ താഴെയായി കുറയുമ്പോള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഉപഗ്രഹ സേവനങ്ങള്‍ വാഗ്ദാനം ചെയ്യാൻ കഴിയും. ഒറ്റപ്പെട്ട മേഖലകളില്‍പോലും വേഗമേറിയതും താങ്ങാനാവുന്നതുമായ ബ്രോഡ്‌ബാൻഡ് ലഭിക്കും.

Leave a Reply

spot_img

Related articles

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് നാലാം നിലയില്‍ നിന്ന് ചാടി; യുവാവിന് ഗുരുതരപരുക്ക്

അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട്  കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ കോളേജ് വിദ്യാര്‍ഥിക്ക് ഗുരുതര പരുക്ക്. കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി...

ദാന ചുഴലിക്കാറ്റ് കരതൊട്ടു

തീവ്രചുഴലിക്കാറ്റായി ദാന കരതൊട്ടു.വടക്കൻ ഒഡിഷ തീരം പിന്നിട്ടതായാണ് റിപ്പോർട്ട്. ഭദ്രക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. പശ്ചിമ ബംഗാൾ ഒഡിഷ തീരങ്ങളിൽ ശക്തമായ കാറ്റ്...

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. നവംബർ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ്...

ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടും

ദാന ചുഴലിക്കാറ്റ് നാളെ രാത്രിയോടെ ഒഡീഷ തീരം തൊടുമെന്ന മുന്നറിയിപ്പിനിടെ ദുരിതാശ്വാസ - രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ഒഡീഷ. ആളുകളെ മാറ്റിപ്പാര്‍പ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന്...