മഞ്ചേരി: കഥകൾ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ മൂല്യബോധവും നേതൃത്വഗുണം വളർത്തുന്നതിന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാഹിത്യരചന, അഭിനയം, പ്രകൃതി സംരക്ഷണം, വർക്ക് എക്സ്പീരിയൻസ്, നേതൃത്വപരിശീലനം തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, നാടകപ്രവർത്തകൻ പ്രേമൻ ചെമ്രക്കാട്ടൂർ, ഡോ. പ്രമോദ് ഇരുമ്പുഴി, ഷറഫുനിസ ടീച്ചർ തുടങ്ങിയവർ പരിശീലനം നൽകി.പ്രധാനാധ്യാപിക എൻ. കെ. ശ്യാമളകുമാരി, എം. ജാഫറലി, എം. ആയിഷ തുടങ്ങിയവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. പുരുഷോത്തമൻ, എൻ. അമീറ, ടി.പി. രേണുക തുടങ്ങിയവർ നേതൃത്വം നൽകി.