വിദ്യാർഥികൾക്ക് ആവേശം പകർന്ന് പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ്

മഞ്ചേരി: കഥകൾ കൊണ്ടു കളിച്ചും നാടകം അഭിനയിച്ചും ​​ഔഷധച്ചെടികളെ അടുത്തറിഞ്ഞും പുല്ലൂർ ജി.യു.പി. സ്കൂളിൽ ‘നിറക്കൂട്ട്’ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. കുട്ടികളിൽ മൂല്യബോധവും നേതൃത്വഗുണം വളർത്തുന്നതിന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആണ് ക്യാമ്പ് സംഘടിപ്പിച്ചത്. സാഹിത്യരചന, അഭിനയം, പ്രകൃതി സംരക്ഷണം, വർക്ക് എക്സ്പീരിയൻസ്, നേതൃത്വപരിശീലനം തുടങ്ങിയ വിഷയങ്ങളിൽ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, നാടകപ്രവർത്തകൻ പ്രേമൻ ചെമ്രക്കാട്ടൂർ, ഡോ. പ്രമോദ് ഇരുമ്പുഴി, ഷറഫുനിസ ടീച്ചർ തുടങ്ങിയവർ പരിശീലനം നൽകി.പ്രധാനാധ്യാപിക എൻ. കെ. ശ്യാമളകുമാരി, എം. ജാഫറലി, എം. ആയിഷ തുടങ്ങിയവർ സംസാരിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. പുരുഷോത്തമൻ, എൻ. അമീറ, ടി.പി. രേണുക തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

spot_img

Related articles

മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് സാമൂഹിക വിരുദ്ധർ ഉപ്പുകല്ല് ഇട്ട് നശിപ്പിച്ചു

കോട്ടയം മലരിക്കൽ ആമ്പൽ വസന്ത പാടശേഖരങ്ങളിൽ സർവീസ് നടത്തുന്ന ഫൈബർ ബോട്ടുകളുടെ പെട്രോൾ ടാങ്ക് ഉപ്പുകല്ല് ഇട്ട് നശിച്ചു.കാഞ്ഞിരം മലരിക്കൽ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച്...

ഓപ്പറേഷൻ തൂഫാൻ ഇനി വാർഡുകളിലേക്ക്: ആദ്യപടിയായി ആന്റി നർക്കോട്ടിക് ഇൻവെസ്റ്റിഗേഷൻ ടീം

സംസ്ഥാനത്ത് ലഹരി മാഫിയകൾക്കെതിരായ നടപടി ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടം പ്രഖ്യാപിച്ച്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. രണ്ടാം ഘട്ടത്തിന്റെ ആദ്യ പടിയായി ആന്റി നർക്കോട്ടിക്...

മുല്ലപ്പെരിയാർ; അന്തർസംസ്ഥാന ചർച്ചയ്ക്ക് കേന്ദ്ര സർക്കാർ മുൻകൈ എടുക്കണം: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ട് വി ഷയം സംബന്ധിച്ച് കേരളവും തമിഴ്‌നാടുമായി അന്തർ സംസ്ഥാന ചർച്ചയ്ക്ക് കേന്ദ്രസർ ക്കാർ മുൻകൈ എടുക്കണമെന്ന് മന്ത്രി മോൻസ് ജോസഫ്. മുല്ലപ്പെരിയാറിൽ...

കിള്ളിമംഗലം സ്വദേശിയുടെ മൃതദേഹം വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തൃശൂർ കിള്ളിമംഗലത്ത് റോഡ് പണിയുടെ ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന 52 കാരനായ ബാബുവിനെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ...