നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴിയെടുക്കാൻ കണ്ണൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തും. പ്രശാന്തിനെ പ്രതി ചേർക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിശോധിക്കുമെന്നാണ് സൂചന. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.നേരത്തെ നടത്തിയ പ്രാഥമിക മൊഴിയെടുപ്പിൽ കണ്ണൂർ ജില്ലാ കലക്‌ടർക്കെതിരെയും കുടുംബം മൊഴി നൽകിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പരാതിക്കാരനായ പ്രശാന്തനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരിക്കൽ കൂടി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. നവീൻ ബാബു തെറ്റുപറ്റി എന്നു പറഞ്ഞെന്ന കണ്ണൂർ കലക്‌ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിർണായക ഘട്ടത്തിൽ വന്നത് കുറ്റക്കാരെ സഹായിക്കാനാണെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

spot_img

Related articles

ബാലസാഹിത്യ പുരസ്‌കാരത്തിന് കൃതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്‌കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും...

ശബരിമല സ്പോട്ട് ബുക്കിംഗ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകനയോഗം മറ്റന്നാൾ

ശബരിമലയിലെ സ്പോട്ട് ബുക്കിഗ് വാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ മറ്റന്നാൾ അവലോകനയോഗം ചേരും. ദർശനത്തിനായിഎത്തുന്ന ഒരു ഭക്തരും മടങ്ങേണ്ടി വരില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും...

സുരേഷ് ഗോപി ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെ; ബിനോയ്‌ വിശ്വം

സുരേഷ് ഗോപി തൃശ്ശൂരിൽ ആംബുലൻസ് ഉപയോഗിച്ചത് ബി ജെ പി ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് ബിനോയ്‌ വിശ്വം. അത് മിടുക്കാണെന്നാണ് ബി ജെ പി പറഞ്ഞത്....

തൃശൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍. ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപം വീടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടികുളം സ്വദേശി മിനി (56),...