നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ മൊഴി വീണ്ടുമെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന്റെ മൊഴിയെടുക്കാൻ കണ്ണൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം ഇന്ന് പത്തനംതിട്ടയിലെ വീട്ടിലെത്തും. പ്രശാന്തിനെ പ്രതി ചേർക്കണമെന്ന കുടുംബത്തിൻ്റെ ആവശ്യം പരിശോധിക്കുമെന്നാണ് സൂചന. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.നേരത്തെ നടത്തിയ പ്രാഥമിക മൊഴിയെടുപ്പിൽ കണ്ണൂർ ജില്ലാ കലക്‌ടർക്കെതിരെയും കുടുംബം മൊഴി നൽകിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പരാതിക്കാരനായ പ്രശാന്തനെതിരെയും കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരിക്കൽ കൂടി മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. നവീൻ ബാബു തെറ്റുപറ്റി എന്നു പറഞ്ഞെന്ന കണ്ണൂർ കലക്‌ടറുടെ മൊഴി കെട്ടിച്ചമച്ചതാണെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിന്റെ തുടക്കത്തിലൊരിടത്തും പറയാത്ത കാര്യം കേസിന്റെ നിർണായക ഘട്ടത്തിൽ വന്നത് കുറ്റക്കാരെ സഹായിക്കാനാണെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....